IHK Social Security Scheme

A member welfare program to provide financial support to the dependants of members of the institution, after their death.


SSS Chairman

chairman

SSS Special Officer

 പ്രിയപ്പെട്ട ഡോക്ടർമാരെ,

          IHK മെമ്പർമാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടി രൂപം നൽകിയിട്ടുള്ള ബൃഹത്തായ പദ്ധതിയായ IHK Social Security Scheme നെക്കുറിച്ച് നിങ്ങൾക്ക് അറിവുള്ളതാണല്ലോ. നമ്മെ വിട്ടുപിരിഞ്ഞ 65 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് ഇതിൻറെ ആനുകൂല്യം നൽകിക്കഴിഞ്ഞു. കൂടുതൽ മെമ്പർമാർ ഈ പദ്ധതിയിൽ ചേരുന്നത് പദ്ധതിയുടെ വികാസത്തിനും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. പുറമെയുള്ള ഏജൻസികൾ വഴിയല്ലാതെ IHK നേരിട്ടു നടത്തുന്ന പദ്ധതിയായതിനാൽ ഏതൊരു ഇൻഷൂറൻസ് സ്കീമിൻറെ പ്രീമിയത്തിനേക്കാളും ഏറ്റവും കുറഞ്ഞ നിരക്കിൽ- ഇൻഷൂറൻസ് കമ്പനികൾക്ക് സ്വപ്നം കാണാൻ പോലുമാകാത്തത്ര കുറഞ്ഞ നിരക്കിൽ- IHK Social Security Scheme നമ്മുടെ കുടുംബത്തിനു സംരക്ഷണം നൽകുന്നു. നമ്മെ വിട്ടുപിരിയുന്ന ഡോക്ടർമാരുടെ കുടുംബത്തിനു കൈത്താങ്ങു നൽകുന്നതോടൊപ്പം നമ്മുടെ കുടുംബത്തിൻറെ സംരക്ഷണവും ഉറപ്പുവരുത്തുന്ന, തികച്ചും സാഹോദര്യത്തിലൂന്നിയുള്ള ഈ പദ്ധതിയുടെ മേന്മ ഇനിയും നമ്മൾ മനസ്സിലാക്കിയില്ലായെന്നു വരരുത്. 

* IHK യുടെ മുഴുവൻ ലൈഫ് മെമ്പർമാർക്കും, മെമ്പർഷിപ്പ്പുതുക്കുന്ന ഓർഡിനറി മെമ്പർമാർക്കും ഈ പദ്ധതിയിൽ ആക്ടീവ് മെമ്പർമാരാകാവുന്നതാണ്.  ഇനിയും ഈ സ്കീമിൽ അംഗത്വമെടുക്കാത്തവർക്ക്  SSS മെമ്പർഷിപ്പ് ഫോറം യൂണിറ്റ് സെക്രട്ടറിയിൽ നിന്നോ, യൂണിറ്റിലെ SSS Convenor ൽ നിന്നോ, www.theihk.in വെബ്സൈറ്റിൽ നിന്നോ ലഭ്യമാണ്.

* SSS ൽ ആക്ടീവ് ആയ ഒരു മെമ്പർ മരണപ്പെടുന്ന സാഹചര്യത്തിൽ നാമോരോരുത്തരും വെറും 200 രൂപ മാത്രം മരണപ്പെട്ട മെമ്പറുടെ കുടുംബത്തിനു Fraternity Contribution നൽകുന്നതിലേക്കായി SSS അക്കൗണ്ടിലേക്കടയ്ക്കുകയേവേണ്ടൂ (3 പേർ മരിച്ചാൽ 600 രൂപ). വർഷത്തിൽ ഒന്നോ രണ്ടോ തവണയായി ഈ തുക ഒന്നിച്ചടയ്ക്കാവുന്നതാണ്. അടയ്ക്കേണ്ട തുക IHK news ലൂടെയും യൂണിറ്റ് വഴിയും അറിയിക്കുന്നതാണ്. അഡ്വാൻസ് തുക അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഇപ്പോൾ നൽകിവരുന്ന Fraternity Contribution 3,00,000 രൂപയാണ്. കൂടുതൽ മെമ്പർമാർ ഈ സ്കീമിൽ ചേരുന്ന മുറയ്ക്ക് ഈ തുക നിഷ്പ്രയാസം വർദ്ധിപ്പിക്കാവുന്നതേയുള്ളൂ... (Fraternity Contribution ആയി അടയ്ക്കേണ്ടി വന്ന  കൂടിയ തുക കഴിഞ്ഞ വർഷങ്ങളിൽ 400 മുതൽ 900 രൂപയായിരുന്നു. ഓർക്കുക... ഏതൊരു ഇൻഷൂറൻസ് സ്കീമിൻറെയും പ്രസ്തുത തുകയ്ക്കുള്ള വാർഷിക പ്രീമിയം 10,000 രൂപയ്ക്കടുത്താണ്. )

         FC യ്ക്കു പുറമെ IHK ലൈഫ് മെമ്പർമാർ പ്രതിവർഷം 200 രൂപ മാത്രം SSS Annual Renewal Fee ആയി അടയ്ക്കേണ്ടതുണ്ട്. ഓർഡിനറി മെമ്പർമാരുടെ മെമ്പർഷിപ്പ്ഫീസിൽ AR ഉം ഉൾപ്പെടുന്നുണ്ട്. യൂണിറ്റ് സെക്രട്ടറിമാർ ഈ 200 രൂപ SSS ൻറെ Federal Bank Account ൽ മാത്രം അടയ്ക്കാൻ ശ്രദ്ധിക്കുക. SSS ൻറെ Corpus Fund ലേക്കു സ്ഥിരനിക്ഷേപം നടത്തുന്ന ഈ തുക SSS ൻറെ അടിത്തറ ഭദ്രമാക്കി സ്കീമിൻറെ സുരക്ഷിതത്വവും, കെട്ടുറപ്പും  കാത്തുസൂക്ഷിക്കുന്നു. 65 കുടുംബങ്ങൾക്കായി One crore eighteen lakh fifty thousand (1,18,50,000) ഈ ചുരുങ്ങിയ കാലയളവിൽ നമുക്കു നൽകാൻ കഴിഞ്ഞു. 

       ശ്രദ്ധിക്കുക:- SSS ൽ ആദ്യമായി ചേർന്ന് ഒരു വർഷത്തിനുശേഷം മാത്രമേ കുടുംബം ആനുകൂല്യത്തിന് അർഹമാകുന്നുള്ളൂ.
 ഈ വർഷത്തെ Dues അടയ്ക്കേണ്ട അവസാന തീയതി മാർച്ച് 10 ആയിരുന്നു. ഇനിയും കുടിശ്ശികയുള്ള മെമ്പർമാർ എത്രയും പെട്ടെന്ന് അടച്ചുതീർക്കാത്തപക്ഷം സ്കീമിൻറെ ആനുകൂല്യത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. ഒരു വർഷത്തിലധികം കുടിശ്ശിക വരുത്തുന്നവരുടെ സ്കീമിലെ തുടർച്ചയും, ആനുകൂല്യത്തിനുള്ള അർഹതയും IHK SEC യുടെ തീരുമാനത്തിനു വിധേയമായിരിക്കും.

      മരണപ്പെടുന്ന മെമ്പറുടെ കുടുംബത്തിനു നൽകുന്ന തുകയായ 3,00,000 രൂപയെന്നത് നിങ്ങളുടെ സഹകരണമുണ്ടെങ്കിൽ വർദ്ധിപ്പിക്കാനാകും. ഓർക്കുക നമ്മളും ഈ സ്കീമിൻറെ ഭാഗമാണ്... നമുക്കും ഒരു കുടുംബമുണ്ട്...

      നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം... നിങ്ങളുടെ പേരും, യൂണിറ്റും 9447039961 ലേക്ക് SMS / Whatsapp ചെയ്യുക. നിങ്ങളുടെ SSS Dues മറുപടിയായി ലഭിക്കും. SSS അക്കൗണ്ടിലേക്ക് തുക കൈമാറുക. പണമടച്ച വിവരം രേഖാമൂലം Treasurer റെയും (  8848896971), SSS Chairman നെയും (9447039961) അറിയിക്കുക. നിങ്ങളും ഈ പദ്ധതിയിൽ ആക്ടീവ് ആയിക്കഴിഞ്ഞു...

 

 

SSS Contact Number:9447039961