MILESTONES
THROWBACK TO THE HISTORY OF IHK
കേരളത്തിൽ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം ആദ്യകാലം മുതൽക്കേ ആരംഭിച്ചിരുന്നെങ്കിലും ഹോമിയോ ഡോക്ടർമാർ ഒരു സംഘടനക്ക് കീഴിൽ കൊണ്ടുവരിക എന്നത് ശ്രമകരമായ അധ്വാനമായിരുന്നു. ദേശീയ സംഘടനക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഡോ: കെ വി ജോൺ, ഡോ: സി ജെ വർഗീസ് , ഡോ: രവി എം നായർ തുടങ്ങിയ പ്രഗത്ഭമതികൾ ആശ്രയപരമായ എതിർപ്പുകളാൽ ആ സംഘടനാപ്രവർത്തനം ഉപേക്ഷിക്കുകയും ദി ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപത് സ് കേരളാ ( IHK ) എന്ന സംഘടനാ രൂപീകരിക്കുകയും ചെയ്തു
IHK രൂപം കൊണ്ടതിന് ശേഷമാണ് കേരളത്തിലെ ഹോമിയോ ഡോക്ടർമാർക്ക് സമൂഹത്തിലെ സ്ഥാനം വർധിക്കുകയും കാലാനുസൃതമായ അഭിവൃദ്ധിയുണ്ടാകുന്നതും. നമ്മുടെ സംഘടനയുടെ മെമ്പർഷിപ് വർധിപ്പിക്കുന്നതിനും കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് കുത്തിക്കുന്നതിനും എല്ലാ നേതാക്കന്മാരും ഒത്തൊരുമയോടെ പ്രയത്നിക്കണമെന്ന് ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു
1987 ഫെബ്രുവരി ഒന്നാം തിയ്യതി കൊല്ലം ജവഹർ ബാലഭവനിൽ വെച് ദി ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപത് കേരള ( IHK ) ഉത്ഘാടനം ചെയ്യപ്പെട്ടു.
സ്ഥാപക പ്രസിഡന്റ് | ഡോ : രവി എം നായർ |
സ്ഥാപക ജനറൽ സെക്രട്ടറി | ഡോ : സി ജെ വര്‍ഗീസ് |
സ്ഥാപക ട്രെഷറർ | ഡോ : എൻ കെ ജയറാം |
IHK ന്യൂസ് എന്ന ന്യൂസ് ബുള്ളറ്റിൻ അംഗീകരിച്ചു
IHK യുടെ രെജിസ്ട്രേഷൻ നമ്പർ 264 / 87
( ട്രാവൻകോർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റിസ് ആക്ട് 12 )